ചെന്നൈ: ആഡംബര ഹോട്ടലുകളിൽ ഒളിപ്പിച്ചിട്ടും എം.എൽ.എമാർ ചോരുന്നത് അറിഞ്ഞ ശശികല വിഭാഗം പിന്തുണ തേടി കോൺഗ്രസിനെ സമീപിച്ചതായി റിപ്പോർട്ട്. അടിയന്തര ഘട്ടമുണ്ടായാൽ സർക്കാർ ഉണ്ടാക്കാൻ പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈകമാൻഡിനെ സമീപിച്ചതായാണ് വിവരം.
ഹൈകമാൻഡ് തമിഴ്നാട് കോൺഗ്രസ് നേതാവ് എസ്. തിരുനാവുക്കരസറിനോടും ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് കെ. രാമസാമിയൊടും വെള്ളിയാഴ്ച ഡൽഹിയിലെത്താൻ ആവശ്യെപ്പട്ടിട്ടുണ്ട്. സംസ്ഥാന താത്പര്യങ്ങളിൽ കേന്ദ്രം ഇടെപടുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഉപദേശം ആരായുന്നതിനായാണ് സംസ്ഥാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും എം.എൽ.എമാരുമായി ചർച്ച നടത്തുമെന്ന് കരുതുന്നു.
ഹൈകമാൻഡിനെ കാണാൻ ശശികല പക്ഷം ശ്രമിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ എട്ട് എം.എൽ.എമാരുള്ള കോൺഗ്രസ് ഡി.എം.കെയുമായി സഖ്യത്തിലാണ്. ഹൈകമാൻഡിെൻറ നിലപാട് പൊതുവിൽ അംഗീകരിക്കെപ്പടുന്നതായിരിക്കുമെന്നും ആത്മഹത്യാപരമാകില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
234 അംഗങ്ങളുള്ള നിയമസഭയിൽ എ.െഎ.എ.ഡി.എം.കെക്ക് 135 എം.എൽ.എമാരാണ് ഉള്ളത്. വ്യാഴാഴ്ച ശശികല ഗവർണറെ കണ്ട് 129എം.എൽ.എമാരുെട പിന്തുണ തനിക്കുണ്ടെന്നും സർക്കാറുണ്ടാക്കാൻ അനുവദിക്കണമെന്നും ആവശ്യെപ്പട്ടിരുന്നു. എന്നാൽ 100 പേരുടെ പിന്തുണ മാത്രമേ ശശികലക്കുള്ളൂവെന്ന് ഒ. പന്നീർശെൽവം പക്ഷം ആരോപിച്ചു. ഗവർണർ അനുവദിക്കുകയാണെങ്കിൽ ഭൂരിപക്ഷം തെളിയിക്കാൻ താൻ തയാറാണെന്ന് പന്നീർശെൽവം പറഞ്ഞിരുന്നു. പാർട്ടി എം.എൽ.എമാരെ ആഡംബര ഹോട്ടലിൽ ശശികല തടവിലാക്കിയിരിക്കുകയാണെന്നും എം.എൽ.എമാർ നിരാഹാര സമരത്തിലാണെന്നും പന്നീർശെൽവം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.