ചെന്നൈ: ജാതിയുടെ പേരിൽ ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്ന് പുറത്താക്കപ്പെട്ട യുവതിയെ വീട്ടിലെത്തി കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സ്വന്തം സമുദായം നേരിടുന്ന പ്രശ്നങ്ങൾ തുറന്ന പറഞ്ഞ എം.എസ് അശ്വിനിയുടെ വീട്ടിലാണ് സ്റ്റാലിൻ സന്ദർശനം നടത്തിയത്. നരിക്കുറവ, ഇരുള വിഭാഗത്തിൽപ്പെടുന്നവർ താമസിക്കുന്ന പുഞ്ചേരിയിലേക്കാണ് സ്റ്റാലിൻ എത്തിയത്.
ഗ്രാമീണർക്ക് ഭൂമിയുടെ കൈവശാവകാശ രേഖയും റേഷൻ കാർഡുകളും സ്റ്റാലിൻ വിതരണം ചെയ്തു. 4.53 കോടിയുടെ വികസനപ്രവർത്തനങ്ങൾ പ്രദേശത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണർ നൽകിയ പരാതികളും അദ്ദേഹം സ്വീകരിച്ചു. രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെ പെരുമാൾ ക്ഷേത്രത്തിൽ പോയപ്പോഴാണ് അശ്വനിയേയും കൈകുഞ്ഞിനേയും ക്ഷേത്രത്തിൽ നിന്നും ഇറക്കിവിട്ടത്.
നരിക്കുറവർക്ക് പന്തിയിൽ ഇരിക്കാൻ പറ്റില്ലെന്നായിരുന്നു ക്ഷേത്രം അധികൃതർ ഇതിന് കാരണമായി പറഞ്ഞത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് അശ്വിനിയുടെ വിഡിയോ വൈറലാവുകയായിരുന്നു. നേരത്തെ ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു അശ്വിനിക്കും നരിക്കുറ, ഇരുള സമുാദായങ്ങൾക്കൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അശ്വിനിയുടെ വീട്ടിലേക്ക് നേരിട്ട് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.