കേരളത്തിന്​ സഹായം പ്രഖ്യാപിച്ച്​ സ്റ്റാലിൻ; ഡി.എം.കെ ട്രസ്റ്റ്​ വക ഒരു കോടി രൂപ നൽകും

ചെന്നൈ: മഴയും വെള്ളപ്പൊക്കവും നാശംവിതച്ച കേരളത്തിനായി സഹായഹസ്തം നീട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡി.എം.കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് കേരളത്തിന് ഒരു കോടി രൂപ സഹായം നല്‍കുന്നെ് സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് തമിഴ്​നാട്​ മുഖ്യ​െൻറ പ്രഖ്യാപനം.

'കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനായി ഡിഎംകെ ചാരിറ്റബിൾ ട്രസ്റ്റ് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം,' -സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.


Tags:    
News Summary - MK Stalin announces Financial aid to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.