െഎസോൾ: വനിത എം.എൽ.എയുടെ സാന്നിധ്യം തീരെയില്ലാതെ പുതിയ മിസോറം നിയമസഭ. മത്സരിച് ച 15 വനിതകളും തോറ്റതോടെയാണ് ഇത്. സംസ്ഥാനത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമ ായാണ് ഇത്രയും വനിതകൾ മത്സരിക്കുന്നത്. 40 സീറ്റുകളിൽ മൊത്തം 209 സ്ഥാനാർഥികൾ രംഗത്ത ുണ്ടായിരുന്നു. ആകെ 6,20,332 വോട്ടർമാരിൽ 3,20,401 പേർ വനിതകൾ ആയിരുന്നിട്ടും മിസോ നിയമസഭയി ൽ വനിത സാന്നിധ്യം പേരിനുപോലുമില്ലായെന്നത് കൗതുകമാണ്.
പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാട്ടുന്നത്. മിസോ സമൂഹം കടുത്ത ഗോത്രാധിപത്യ സ്വഭാവമുള്ളതാണ് എന്നതാണ് അതിലൊന്ന്. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരാൻ വനിതകൾ വിമുഖരാണെന്നതാണ് രണ്ടാമത്തേത്.
26 സീറ്റുകൾ നേടി അധികാരത്തിലേറാൻ ഒരുങ്ങുന്ന എം.എൻ.എഫ് ഒരൊറ്റ സ്ഥാനാർഥിയെ പോലും നിർത്തിയിരുന്നില്ല. ഒറ്റ സ്ഥാനാർഥി മാത്രം വിജയിച്ച ബി.ജെ.പി ആറു സീറ്റുകളിൽ വനിതകളെ നിർത്തി. ഭരണകക്ഷിയായ കോൺഗ്രസ് നിർത്തിയ ഒരേയൊരു സ്ഥാനാർഥി തോറ്റു. കോൺഗ്രസ് സർക്കാറിലെ ഏക വനിത എം.എൽ.എയും സഹകരണ മന്ത്രിയുമായ വൻലാലൗമ്പി ചൗങ്തു ആണ് പരാജയപ്പെട്ടത്.
ഭൂരിപക്ഷ നിലയിലും കൗതുകം
െഎസോൾ: ചെറു സംസ്ഥാനമായ മിസോറമിലെ ഭൂരിപക്ഷ നിലയിലും കൗതുകമുണ്ട്. ഏറ്റവും കുറഞ്ഞത് കേവലം മൂന്നു വോട്ടാണെങ്കിൽ കൂടിയ ഭൂരിപക്ഷം 2,720 ആണ്. എം.എൻ.എഫിെൻറ ലാൽചന്ദമ റാൽതെയാണ് അധികമായി മൂന്നു വോട്ടുമാത്രം വാങ്ങി ജയിച്ചുകയറിയത്. എം.എൻ.എഫിെൻറ സിറ്റിങ് എം.എൽ.എ ആയ ലാൽറുതാക്തിമയാണ് ഏറ്റവും വലിയ ഭൂരിപക്ഷമായ 2,720 വോട്ടുകൾ വാരിക്കൂട്ടിയത്.
കോൺഗ്രസിെൻറ മിസോറം മുഖ്യമന്ത്രിയായിരുന്ന ലാൽ തൻഹാവ്ല 410 വോട്ടുകൾക്കാണ് സ്വതന്ത്ര സ്ഥാനാർഥിയായ ലാൽദുഹോമയോട് സെർചിപ് മണ്ഡലത്തിൽ പരാജയപ്പെട്ടത്. രണ്ടാമത്തെ സീറ്റായ ചെംഫായിലും 1,049 വോട്ടുകൾക്ക് തൻഹാവ്ല തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.