യു.പിയിൽ കാണാതായ അഭിഭാഷകൻ കൊല്ലപ്പെട്ട നിലയിൽ; നാലുപേർ പിടിയിൽ

മുസഫർനഗർ: യു.പിയിൽ കാണാതായ അഭിഭാഷകനെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ നാലുപേർ അറസ്​റ്റിലായി. സമീർ സാഫി എന്ന അഭിഭാഷകനെ ഒക്​ടോബർ 15 മുതൽ കാണാതായിരുന്നു. സിംഗോൽ ആൽവി, അർവാസ്​, ദിനേഷ്​, റിസ്​വാൻ എന്നിവരാണ്​ പിടിയിലായത്​. പക്ഷിത്തീറ്റ വ്യാപാരം നടത്തുന്ന ആൽവി മാസങ്ങൾക്കു മുമ്പ്​ സമീറിൽനിന്ന്​ ഒരു കോടി രൂപ കടം വാങ്ങിയിരുന്നുവത്രെ. അത്​ തിരിച്ചു ചോദിച്ചതിനെ തുടർന്നാണ്​ കൂട്ടാളികളുമായി ചേർന്ന്​ കൊലപ്പെടുത്തിയതെന്ന്​ ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് സ്​റ്റേഷൻ ഹൗസ്​ ഓഫിസർ അനിൽ കാപർവാൻ​ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്​ച സമീറിനെ തന്ത്രത്തിൽ കാറിൽ തട്ടിക്കൊണ്ടു​പോയി ​ശ്വാസംമുട്ടിച്ച്​ െകാന്ന​േശഷം കാട്ടിൽ കുഴിച്ചിടുകയായിരുന്നു. കാണാതായ ദിവസംതന്നെ സമീറി​​െൻറ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കൊലയിൽ പ്രതിഷേധിച്ച്​ അഭിഭാഷകർ തിങ്കളാഴ്​ച കോടതി ബഹിഷ്​കരിച്ചു.

Tags:    
News Summary - UP: Missing lawyer found dead, four held - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.