പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി തൃണമൂൽ നേതാവിന്റെ മകനെന്ന ആരോപണവുമായി ബി.ജെ.പി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ വെച്ച് ലൈം​ഗിക പീഡനത്തിന് ഇരയായി. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഇത് മനസിലാക്കി വീട്ടിലെത്തിയ പ്രതി കുട്ടിയെ ബലമായി തൊഴുത്തിലേക്ക് വിളിച്ചുകൊണ്ടുപോകുകയും പിന്നാലെ പീഡിപ്പിക്കുകയുമായിരുന്നു.

കുട്ടി പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം സംഭവത്തിന് പിന്നിൽ പ്രാദേശിക തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ മകനാണെന്ന് ആരോപിച്ച് ബി.ജെ.പി രം​ഗത്തെത്തിയിരുന്നു. എന്നാൽ ബി.ജെ.പി വാദം തെറ്റാണെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ടി.എം.സി വ്യക്തമാക്കി. 

Tags:    
News Summary - Minor raped at home in West Bengal's Nadia, BJP blames TMC leader’s son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.