ക്രൈസ്തവർക്കെതിരെ വിദ്വേഷം; കർണാടക മന്ത്രിക്കെതിരെ കേസ്

ബംഗളൂരു: ക്രൈസ്തവർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കർണാടകയിലെ ബി.ജെ.പി മന്ത്രിക്കെതിരെ കേസ്. ആർ.ആർ. നഗർ എം.എൽ.എയും ഹോർട്ടികൾച്ചർ മന്ത്രിയുമായ മുനിരത്നക്കെതിരെ ആർ.ആർ. നഗർ പൊലീസാണ് നടപടിയെടുത്തത്. മാർച്ച് 31ന് ഒരു കന്നട ന്യൂസ് ചാനലിലാണ് ക്രൈസ്തവരെ ആക്രമിക്കണമെന്നും അവരെ എപ്പോഴും പിന്തുടരണമെന്നും മന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് പരിശോധനക്കായുള്ള ൈഫ്ലയിങ് സർവൈലൻസ് ടീം തലവൻ മനോജ് കുമാറാണ് ഇതിനെതിരെ പരാതി നൽകിയത്. മന്ത്രിയുടെ പരാമർശം സാമുദായിക സൗഹാർദം തകർക്കുന്നതും ക്രൈസ്തവരെ അവമതിക്കുന്നതുമാണെന്നാണ് പരാതി. അതേസമയം, മന്ത്രിയുടെ പ്രസംഗം ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തെപ്പറ്റിയാണെന്നാണ് പൊലീസ് പറയുന്നത്.

വിദ്വേഷ പ്രസംഗത്തിന് സുദർശൻ ടി.വി എഡിറ്റർക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ സുദർശൻ ന്യൂസ് ടി.വി എഡിറ്റർ സുരേഷ് ചവ്ഹാൺകെക്കെതിരെ അന്വേഷണം പൂർത്തിയാക്കി ഡൽഹി സാകേത് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സുരേഷിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കാത്ത ഡൽഹി പൊലീസിനെതിരെ തുഷാർ ഗാന്ധി സമർപ്പിച്ച കോടതിയലക്ഷ്യ കേസിലാണ് കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. മജിസ്ട്രേറ്റ് ക്രിമിനൽ നടപടിക്രമം അനുസരിച്ച് നടപടിയുമായി മുന്നോട്ടുപോകുമെന്നും ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യത്തിനുള്ള തുഷാർ ഗാന്ധിയുടെ ഹരജി തീർപ്പാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 

Tags:    
News Summary - Minister Munirathna booked for 'hate speech' against Christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.