മന്ത്രി ദിനേശ് ഗുണ്ടു റാവു മുൻ കേന്ദ്രമന്ത്രി ബി. ജനാർദന പൂജാരിയെ സന്ദർശിച്ചപ്പോൾ

മന്ത്രി ദിനേശ് ഗുണ്ടു റാവു മുൻ കേന്ദ്രമന്ത്രി ബി. ജനാർദന പൂജാരിയെ സന്ദർശിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി. ജനാർദന പൂജാരിയെ അദ്ദേഹത്തിന്‍റെ വീട്ടിൽ സന്ദർശിച്ചു. പിതാവ് കർണാടക മുൻ മുഖ്യമന്ത്രി ആർ. ഗുണ്ടു റാവുവുമായി ചേർന്ന് പ്രവർത്തിച്ച കാലത്തെ ഓർമകൾ പൂജാരി മന്ത്രിയുമായി പങ്കുവെച്ചു. 

ഗുണ്ടു ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ തന്‍റെ പ്രായം ആവുമായിരുന്നു എന്ന് 86കാരനായ പൂജാരി പറഞ്ഞു. 1993 ആഗസ്റ്റ് 22 ന് മരിക്കുമ്പോൾ ഗുണ്ടു റാവുവിന് 56 വയസ്സായിരുന്നു. പിതാവിനേയും പൂജാരിയേയും ഒരുമിച്ചു കണ്ട രംഗങ്ങൾ 54കാരനായ മന്ത്രിയും കൈമാറി.

ഡി.സി.സി പ്രസിഡന്‍റ് ഹരീഷ് കുമാർ എം.എൽ.സി, കെ.പി.സി.സി ജനറൽ സെക്രട്ടറി ആർ. ഫത്മരാജ്, മിഥുൻ റൈ, നവീൻ ഡിസൂസ എന്നിവർ ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Minister Dinesh Gundu Rao meets Former Union Minister Janardana Pujari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.