പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമ സേനാ സൈനികനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന വ്യോമസേനാ വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ ദേവേന്ദ്ര ശർമ്മയെയാണ് ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടിയത്. ദേവേന്ദ്ര ശർമ്മയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്.
ഐ.എസ്.ഐ എന്ന പാക് ചാര സംഘടന വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽപ്പെടുത്തി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഡൽഹിയിൽ വെച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ശർമ്മയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നടന്ന നിരവധി ഇടപാടുകളിൽ അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്തൊക്കെ വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വ്യോമസേനയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ, ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടുണ്ടോയെന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.