അരവിന്ദ് കെജ്‌രിവാൾ

കെജ്‌രിവാളിന് ഐക്യദാർഢ്യം; ഇൻഡ്യ സഖ്യ മഹാറാലി ഇന്ന് രാംലീല മൈതാനിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളെ ദു​​രു​​പ​​യോ​​ഗി​​ച്ച്​ ന​​ട​​ത്തു​​ന്ന പ്ര​​തി​​പ​​ക്ഷ വേ​​ട്ട​​ക്കെ​​തി​​രെ ഇന്ന് ഡ​​ൽ​​ഹി​​ രാംലീല മൈതാനിയിൽ ഇ​​ൻ​​ഡ്യ മു​​ന്ന​​ണിയുടെ മ​​ഹാ​​റാ​​ലി. റാലിക്ക് ഡൽഹി പൊലീസ് അവസാന നിമിഷമാണ് അനുമതി നൽകിയത്. മ​​ഹാ​​റാ​​ലി തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്തെ ശ​​ക്തി​​പ്ര​​ക​​ട​​നം ആക്കാനുള്ള ഒരുക്കത്തലാണ് ഇൻഡ്യ കക്ഷികൾ.

റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കം പ്രമുഖർ പ​ങ്കെടുക്കും. മമത ബാനർജിയും എം.കെ. സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകർ അറിയിച്ചു.

റാലിയിൽ പ​ങ്കെടുക്കാൻ ഡൽഹിയിലെ പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സഖ്യത്തിൽ മത്സരിക്കുന്ന ഇരുപാർട്ടികൾക്കും ഞായറാഴ്ച നടക്കുന്ന റാലി​ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമാവുകയും ചെയ്യും.

Tags:    
News Summary - Mega Rally today against Arvind Kejriwal Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.