മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പൽ െഎ.എൻ.െഎസ് ബത്വ മറിഞ്ഞ് രണ്ട് നാവികർ മരിച്ചു. കപ്പലിലുണ്ടായിരുന്ന 14 നാവികരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1.50തോടെ മുംബൈയിലെ ഡോക്യാർഡിലാണ് സംഭവം.
ഡോക്യാർഡിൽ നിന്ന് അറ്റകൂറ്റപണികൾക്ക് ശേഷം കടലിലേക്ക് ഇറക്കവെ കപ്പൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഡോക് ബ്ലോക്കിലെ തകരാറാണ് അപകടകാരണമെന്നാണ് അറിയുന്നത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ് ബത്വ. കപ്പലിന് 3850 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 125 മീറ്റർ നീളമുള്ള കപ്പലിെൻറ പരമാവധി വേഗം 36 നോട്ടിക്കൽ മൈലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.