ചെന്നൈ: തെന്നിന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുന്ന മുഖ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മേഖലയിലെ മുഖ്യമന്ത്രിമാരുടെ സമ്മേളനം ആഗസ്റ്റ് 19, 20 തീയതികളിൽ ചെന്നൈയിൽ നടക്കും.
നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, കേരളം, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പുതുച്ചേരിയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
മണ്ഡല പുനർ നിർണയം, നദീജലം പങ്കിടൽ, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയവയിൽ ചർച്ച നടക്കും. കാവേരി നദീജലം പങ്കിടൽ, മേക്കേദാട്ടു ഡാം നിർമാണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് യും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ ഇതിനിടയിൽ പ്രത്യേക കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോർട്ടുണ്ട്.
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ആക്ഷേപകരമായ എ.ഐ വിഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് യു.പി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
വാട്സ്ആപ് വഴി എ.ഐ വിഡിയോ പ്രചരിക്കുന്നത് തിങ്കളാഴ്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഷാനവാസ് എന്നയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതെന്ന് മീരാപൂർ എസ്.എച്ച്.ഒ രാജീവ് ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.