ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ്, ബദരീനാഥ് സന്ദർശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലം ഘനമാണെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കോണ്‍ഗ്രസും തെലുഗുദേശവും തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം മേയ് 17ന് അവസാനിച്ചതാണ്.
എന്നാൽ, മോദി കേദാർനാഥ് യാത്ര തീരുമാനിക്കുകയും സന്ദർശനദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും െചയ്തു. പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് കമീഷന് നൽകിയ പരാതിയിൽ തൃണമൂൽ വ്യക്തമാക്കി. മോദിയുടെ സന്ദർശനത്തിലെ ഓരോ നിമിഷവും മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു.
ഇതു വോട്ടർമാരെ സ്വാധീനിക്കും. വോട്ടർമാരെ സ്വാധീനിക്കാൻ കൃത്യമായി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണിതെന്നും അതിന് തടയിടാതിരുന്ന തെരഞ്ഞെടുപ്പ് കമീഷെൻറ നിലപാട് തെറ്റായിപ്പോയെന്നും തെലുഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.