പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പ്രതികരണവുമായി മായാവതി

ലഖ്നോ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)​യെ നിരോധിച്ചത് വിവിധ സംസഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായു​ള്ള രാഷ്ട്രീയ നീക്കമാ​ണെന്ന് ബി.എസ്.പി അധ്യക്ഷയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. "പി.എഫ്‌.ഐയെയും അതിന്റെ എട്ട് സഹസംഘടനകളെയും നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇത് രാഷ്ട്രീയ ലാഭത്തിനായുള്ള നീക്കമാണ്" -മായാവതി ട്വീറ്റ് ചെയ്തു.

ബുധനാഴ്ചയാണ് പോപുലർഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. രാജ്യവ്യാപകമായി തുടർച്ചയായി രണ്ടുതവണ വൻ സന്നാഹത്തോടെ ഇ.ഡിയും എൻ.ഐ.എയും സി.ബി.ഐയും അടക്കമുള്ള കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി നേതാക്കളെ അടക്കം അറസ്റ്റ് ചെയ്ത ശേഷമായിരുന്നു നിരോധനം.

ആർ.എസി.​എസിനെ നിരോധിക്കാതെ പോപുലർ ഫ്രണ്ടിനെ മാത്രം നിരോധിക്കുന്നതിലെ യുക്തിരാഹിത്യത്തെയും മായാവതി ചൂണ്ടിക്കാട്ടി. "പി.എഫ്‌.ഐ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെങ്കിൽ അതിന് സമാനമായ നിരവധി സംഘടനകളെ എന്ത് ​കൊണ്ട് നിരോധിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ആർ.എസ്.എസിനെ നിരോധിക്കാതെ പി.എഫ്.ഐയെ നിരോധിച്ച സർക്കാർ നീക്കം ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നതും അതു​കൊണ്ടാണ്'' -മായാവതി ചൂണ്ടിക്കാണിച്ചു.

കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയും പി.എഫ്.ഐ നിരോധനത്തിൽ സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. സമാധാനത്തിന് ഭീഷണിയായ ബി.ജെ.പിയുടെ മാതൃസംഘടനയായ ആർഎസ്‌എസിനെയും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, സിദ്ധരാമയ്യ ഇത്രയും താഴ്ന്ന നിലവാരത്തിൽ അഭിപ്രായപ്രകടനം നടത്തരുതെന്നും ഈ ആവശ്യം നിർഭാഗ്യകരമാണെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

Tags:    
News Summary - Mayawati on why opposition is attacking RSS amid Centre's ban on PFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.