ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അസം മുൻ മുഖ്യമന്ത്രി

ഗുവാഹതി: പൗരത്വ ഭേദഗതിയെ തന്‍റെ പാർട്ടി പിന്തുണച്ചത് നിർഭാഗ്യകരമാണെന്നും അസമിൽ ബി.ജെ.പിയുടെ നേതൃത്വത്തിലെ സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയാണെന്നും അസം മുൻ മുഖ്യമന്ത്രിയും അസം ഗണപരിഷത് (എ.ജി.പി) നേതാവും എം.എൽ.എയുമായ പ്രഫുല്ല കുമാർ മെഹന്ത. അസമിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എ.ജി.പി.

പൗരത്വ ഭേദഗതി ബില്ലിനെ ലോക്സഭയിലും രാജ്യസഭയിലും എ.ജി.പി പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. ഇത് നിർഭാഗ്യകരമാണെന്ന് മെഹന്ത പറഞ്ഞു. അസമിലെ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതിനെ കുറിച്ച് പാർട്ടി ആലോചിക്കുകയാണ് -അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അസമിലെ ജനതയെ കുറിച്ച് ചിന്തിക്കണം. പൗരത്വ നിയമം അസമിൽ നടപ്പാക്കരുത്. നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല -മെഹന്ത പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷമായ സമരമാണ് അസമിൽ തുടരുന്നത്. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - may leave BJP-led Assam govt: Former CM Prafulla Mahanta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.