മറീനയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭത്തെതുടര്‍ന്ന് മറീന ബീച്ചില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ജനുവരി 28ന് പുറപ്പെടുവിച്ച നിരോധനാജ്ഞ പിന്‍വലിക്കുന്നതായി ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ എസ്. ജോര്‍ജ് അറിയിച്ചു. അതേസമയം ധര്‍ണയും റാലിയും നിരാഹാരവും നിരോധിച്ച ഉത്തരവ് തുടരും. നിയമം അംഗീകരിക്കപ്പെട്ടശേഷവും ജെല്ലിക്കെട്ട് പ്രക്ഷോഭം തുടര്‍ന്നും നടത്താന്‍ ഒരു സംഘം യുവാക്കള്‍ നീക്കം നടത്തുന്നതായ വിവരത്തെതുടര്‍ന്നാണ് മറീനയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

 

 

Tags:    
News Summary - mareena beach curfew lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.