അപകടത്തിൽപെട്ട ബസിൽ പരിശോധന നടത്തുന്നു

യു.പിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; എട്ട് പേർക്ക് ദാരുണാന്ത്യം, 19 പേർക്ക് പരിക്ക്

ലഖ്നോ: ഉത്തർ പ്രദേശിലെ കനൗജ് ജില്ലയിൽ ആഗ്ര - ലഖ്നോ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. 40 യാത്രക്കാരുമായി പോവുകയായിരുന്ന സ്ലീപ്പർ ബസ് ടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒറൈയ അതിർത്തിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സൈഫായ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കറുമായാണ് ബസ് കൂട്ടിയിടിച്ചത്. ലഖ്നോയിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. 

News Summary - Many killed, injured after bus collides with truck in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.