മണിപ്പൂർ കലാപബാധിതർക്ക് 3000 വീടു നൽകു​മെന്ന് സംസ്ഥാന സർക്കാർ

ഇംഫാൽ: വംശീയത വർഗീയ കലാപത്തിലേക്ക് വഴിമാറിയ മണിപ്പൂരിൽ ഇരകൾക്കായി 3000 വീടുകൾ നിർമിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കലാപബാധിതരെ പുനരധിവസിപ്പിക്കാനാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമിക്കുന്നത്.

ജീവൻ രക്ഷിക്കാൻ സ്വന്തം താമസസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് മൂന്നു മാസമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പതിനായിരങ്ങളാണ് മണിപ്പൂരിലുള്ളത്. അഞ്ചു കേന്ദ്രങ്ങളിലായി ജൂൺ 26ന് വീടുനിർമാണം ആരംഭിച്ചതായും പലവിധത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്താണ് പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അധികൃതർ പറഞ്ഞു.

ഭീതിയുടെ തെരുവുകളിൽ സ്വാതന്ത്ര്യദിനാഘോഷം

ഇംഫാൽ: കലാപത്തീയിൽ നീറുന്ന മണിപ്പൂരിൽ ആഘോഷങ്ങളൊന്നുമില്ലാതെ സ്വാതന്ത്ര്യദിനം. വിവിധ സായുധ സംഘടനകൾ പൊതു പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നതിനാൽ ഗ്രാമീണ മേഖലകളും തലസ്ഥാന നഗരിയായ ഇംഫാലിന്റെ ഭൂരിഭാഗം ഭാഗങ്ങളും വിജനമായിരുന്നു. ഇതിനിടെ, സംസ്ഥാനത്തെ കലാപത്തിനുകാരണം ചില തെറ്റിദ്ധാരണകളും രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനയുമാണെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് സ്വാതന്ത്ര്യ ദിനത്തിൽ പറഞ്ഞു. ഇംഫാലിൽ മണിപ്പൂർ റൈഫിൾസ് പരേഡ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Tags:    
News Summary - Manipur government constructing 3,000 prefabricated houses for people displaced due to ethnic violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.