ക്യാരി ബാഗിന് 24.9 രൂപ; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ റില‍യൻസിനോട് കോടതി

ബംഗളൂരു: ക്യാരി ബാഗിന് 24.9 രൂപ ഈടാക്കിയ റില‍യൻസ് റീടൈലിനെതിരായ കേസിൽ വിജയിച്ച് ബംഗളൂരു സ്വദേശി രവികരൺ സി. ഉപഭോക്‌തൃ അവകാശങ്ങളുടെ ലംഘനത്തിനും അന്യായ വ്യാപാരത്തിനും ഉപഭോക്താവിന് റില‍യൻസ് റീട്ടെയിൽ 5000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ചിലവായി 2000 രൂപ പിഴയൊടുക്കണമെന്നും ബംഗളൂരു ജില്ല ഉപഭോക്‌തൃ കോടതി വിധിച്ചു. ബാഗിന് ഈടാക്കിയ 24.9 രൂപ തിരിച്ചു നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

ക്യാരി ബാഗുകൾ നൽകാത്തത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നവംബർ നാലിനാണ് കേസിന്റെ വിധി പ്രഖ്യാപിച്ചത്. 60 ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിൽ ഹാജരാവാതിരുന്ന റില‍യൻസ് റീടൈലിനെ കോടതി രൂക്ഷമായി വിമർശിച്ചു.

ഉപഭോക്താക്കൾക്കായി ബാഗുകൾ വിലകൊടുത്തു വാങ്ങണമെന്ന സന്ദേശങ്ങൾ പ്രദർശിപ്പിക്കേണ്ടത് റീട്ടെയിൽ സ്റ്റോറിന്റെ കടമയാണെന്നും പ്രസ്തുത ഔട്ട്‌ലെറ്റ് ഇതിൽ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് ക്യാരി ബാഗുകൾക്ക് അധിക ചിലവ് വരുമെന്ന് അറിയാൻ ഉപഭോക്താവിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

2022 ജൂലൈ 10നാണ് നന്ദിനി ലേയൗട്ടിലെ റില‍യൻസ് സ്മാർട്ട് പോയിന്റിൽ നിന്ന് 2007 രൂപക്ക് രവികിരണും കുടുംബവും സാധനങ്ങൾ വാങ്ങിയത്. ബില്ലിംഗ് കൗണ്ടറിൽ എത്തിയ ഇവരോട് ക്യാരി ബാഗിന് 24.9 രൂപ നൽകാൻ വിൽപ്പനക്കാർ ആവശ്യപ്പെടുകയിരുന്നു.

Tags:    
News Summary - Man sues Reliance Retail which charged Rs 24.9 for carry bag, wins refund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.