Posted On
date_range Updated On
date_range മുൻ ഭാര്യയുടെ സഹോദരനെ കുത്തിക്കൊന്ന് യുവാവ്; ബന്ധുക്കളെ ആക്രമിച്ചു
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ശനിയാഴ്ച 40കാരനെ സഹോദരിയുടെ മുൻ ഭർത്താവ് കുത്തിക്കൊന്നു. കല്യാൺവാസിലെ 44-ാം ബ്ലോക്കിലാണ് സംഭവം. നീരജ് എന്ന യുവാവാണ് സഹോദരിയുടെ മുൻ ഭർത്താവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിൽ നിന്നെത്തിയ നീരജിന്റെ സഹോദരിയുടെ മുൻ ഭർത്താവാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു.
നീരജ്, ഭാര്യ വിമൽ (38), അമ്മ സുനിത (60) എന്നിവരെയാണ് കിഴക്കൻ ഡൽഹിയിലെ വസതിയിൽവെച്ച് സഹോദരിയുടെ മുൻ ഭർത്താവ് മഹീന്ദർ ആക്രമിച്ചത്. നീരജും മകൻ വിനീതും ഉറക്കത്തിലായിരുന്നു. ഇവിടെയെത്തിയ മഹീന്ദർ നീരജിനെ കുത്തി പരിക്കേൽപിച്ചു. തടയാൻ ശ്രമിച്ച വിനീതിനെയും അമ്മയെയും ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നീരജിനെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.