ഹെലികോപ്​ടര്‍ തകര്‍ത്തും വിമാനത്തിനു മുന്നില്‍ കുത്തിയിരുന്നും യുവാവി​െൻറ വിളയാട്ടം

ഭോപാല്‍: വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറി ഹെലികോപ്​ടറി​​​െൻറ നോസ്‌ കോണിന് കേടുപാടു വരുത്തുകയും ടേക്ക് ഓഫിനു തയ്യാറെടുക്കുന്ന വിമാനത്തിനു മുന്നില്‍ കുത്തിയിരിക്കുകയും ചെയ്ത യ ുവാവിനെ സി.ഐ.എസ്​.എഫ്​ പിടികൂടി പൊലീസിന്​ കൈമാറി.

ഭോപാലിലെ രാജാ ഭോജ് വിമാനത്താവളത്തിൽ ഞായറാഴ്​ച വൈകീട്ടാണ്​ സംഭവം. ഭോപാല്‍ സ്വദേശിയായ യോഗേഷ് ത്രിപാഠി (20) ആണ്​ പിടിയിലായത്​. പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറിയ യോഗേഷ് ആദ്യം രാധാ സ്വാമി സത്​സംഗ് ബിയാസി​​​െൻറ ഉടമസ്ഥതയിലുള്ള ഹെലികോപ്​ടറി​​​െൻറ നോസ് കോണിന് കേടുവരുത്തി.

തുടര്‍ന്ന് ടേക്ക് ഓഫിനു മുമ്പുള്ള എന്‍ജിന്‍ സ്​പൂളിങ് നടത്തിക്കൊണ്ടിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിനു മുന്നില്‍ കുത്തിയിരുന്നു. 46 പേരുമായി ഭോപാലില്‍നിന്ന് ഉദയ്​പുറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു വിമാനം. യോഗേഷി​​​െൻറ അതിക്രമം മൂലം ഒരു മണിക്കൂർ വൈകിയാണ്​ വിമാനം പുറ​പ്പെട്ടത്​.

യുവാവി​​​െൻറ അതിക്രമം അറിഞ്ഞെത്തിയ സി.ഐ.എസ്.എഫ് അംഗങ്ങള്‍ റൺവേയിലേക്ക്​ കടക്കു​ം മുമ്പ്​ യോഗേഷിനെ പിടികൂടുകയായിരുന്നെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ ലോകേഷ്​ സിൻഹ പറഞ്ഞു.

Tags:    
News Summary - Man Sits In Front Of Plane About To Take Off In Bhopal, Damages Chopper -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.