കാമുകിയുമൊത്ത് മാലിദ്വീപിലേക്ക് യാത്ര; ഭാര്യയറിയാതിരിക്കാൻ പാസ്‍പോർട്ട് പേജുകൾ കീറി, ഒടുവിൽ യുവാവ് ജയിലിൽ

മുംബൈ: കാമുകിയുമൊത്തുള്ള മാലിദ്വീപ് യാത്രയുടെ വിവരങ്ങൾ ഭാര്യയറിയാതിരിക്കാൻ പാസ്‍പോർട്ടിലെ പേജുകൾ കീറിയ യുവാവ് അറസ്റ്റിൽ. സ്വകാര്യ കമ്പനിയിൽ എൻജീനിയറായ 32കാരനാണ് മുംബൈ പൊലീസിന്റെ പിടിയിലായത്.

ഭാര്യയോട് ഔദ്യോഗിക യാത്രക്ക് പോകുന്നുവെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. പിന്നീട് കാമുകിയോടൊപ്പം ദ്വീപുരാഷ്ട്രത്തിലേക്ക് പറക്കുകയായിരുന്നു. എന്നാൽ, സംശയം തോന്നിയ ഭാര്യ ഇയാളെ ഫോണിലൂടേയും വാട്സാപ്പിലൂടേയും നിരന്തരം ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ശല്യം കൂടിയതോടെ യാത്ര പാതിവഴിയിൽ നിർത്തി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

മാലിദ്വീപ് യാത്രയുടെ വിവരങ്ങൾ ഭാര്യ അറിയാതിരിക്കാൻ പാസ്‍പോർട്ടിലെ 3-6, 31-34 പേജുകൾ കീറുകയായിരുന്നു. എന്നാൽ, ഇമിഗ്രേഷൻ പരിശോധനയിൽ പേജുകൾ കീറിയത് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വഞ്ചന, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു.

Tags:    
News Summary - Man rips out pages from his passport to keep his Maldives trip a secret from wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.