അന്യജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊന്നു; ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത് നിരവധി തവണ

ബംഗളൂരു: അന്യജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. കർണാടകയിലെ ദവനഹള്ളിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ദവനഹള്ളി സ്വദേശി കാവന (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മകൾക്ക് പ്രണയബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ അസ്വസ്ഥനായിരുന്ന മഞ്ജുനാഥ് യുവാവ് മറ്റൊരു ജാതിയിൽ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മകളോട് ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകൾ പിതാവിന്‍റെ വാക്കുകൾ അനുസരിക്കാതായതോടെ അരുവരും തമ്മിൽ വ്യാഴാഴ്ച വാക്കേറ്റമുണ്ടായിരുന്നു.

പിന്നാലെ പ്രതി മകളുടെ കഴുത്തറുക്കുകയായിരുന്നു. കൈകളിലും കാലുകളിലും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചതായും സിയാസത് റിപ്പോർട്ട് ചെയ്യുന്നു. കൊലവപാതകത്തിന് പിന്നാലെ പ്രതി സ്വമേധയാ പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - Man killed daughter over her relationship with a boy from different caste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.