ബംഗളൂരു: സ്വിഗ്ഗി വഴി ഓർഡർ ചെയ്ത സലാഡിൽ ഒച്ച്. തുടർന്ന് ഭക്ഷണം ഒരിക്കലും സ്വിഗ്ഗി വഴി ഓർഡർ ചെയ്യരുതെന്നും യുവാവ് എക്സിൽ കുറിച്ചു. സലാഡിൽ ഒച്ചിരിക്കുന്നതിന്റെ ചിത്രം സഹിതമാണ് യുവാവ് എക്സിൽ കുറിപ്പിട്ടത്. സ്വിഗ്ഗിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവാവ് കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിനു പ്രതികരണവുമായെത്തിയത്. വെജ് സലാഡിന്റെ നടുവിലാണ് ഒച്ചിരിക്കുന്നത്. ഇത് ഇഴഞ്ഞുനീങ്ങുന്നതും വിഡിയോയിൽ കാണാം. ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും ഓർഡർ ചെയ്യരുതെന്നും പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും കാണിച്ച് യുവാവ് റെഡ്ഡിറ്റിലും കുറിപ്പിട്ടുണ്ട്. ഭാഗ്യവശാൽശ്രദ്ധിച്ചതു കൊണ്ട് ഒച്ചിനെ കഴിക്കാതെ രക്ഷപ്പെട്ടുവെന്നും യുവാവ് കുറിച്ചു.
ഒടുവിൽ സ്വിഗ്ഗിയും മറുപടി നൽകി. എക്സ് വഴിയായിരുന്നു പ്രതികരണം. ഭീകരമായ സംഭവമാണെന്നാണ് കമ്പനി പറഞ്ഞത്. ആദ്യം ഭാഗികമായി പണം തരാമെന്നു പറഞ്ഞ സ്വിഗ്ഗി പിന്നീട് മുഴുവനും മടക്കിത്തന്നതായും യുവാവ് പറഞ്ഞു. ഡിസംബർ 16നാണ് യുവാവ് ഇതെ കുറിച്ച് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.