റായ്പൂർ: ശ്രദ്ധ വാക്കറിന്റേതിന് സമാനമായി ഝാർഖണ്ഡിലും കൊലപാതകം. ഭാര്യയെ കൊന്ന് 12 കഷ്ണങ്ങളാക്കിയ പ്രതിയാണ് പിടിയിലായത്. സംസ്ഥാനത്ത് ബോറിയോ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷാഹേബാഗഞ്ചിലാണ് സംഭവം. റൂബിക പഹാദിൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ദിൽദാർ അൻസാരിയാണ് കേസിലെ പ്രതി.
റൂബികയുടെ രണ്ടാം ഭാര്യയായിരുന്നു ദിൽദാർ. റുബികയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ റൂബികയുടെ ശരീരത്തിന്റെ 12 ഭാഗങ്ങൾ കണ്ടെത്തി. ഇനിയും ചില ഭാഗങ്ങൾ കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇലക്ട്രിക് കട്ടർ പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതി പെൺകുട്ടിയെ വെട്ടിമുറിച്ചതെന്നാണ് സൂചന. വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യം വ്യക്തമാവുവെന്നും പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിൽ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.