കാറിന്മുകളിൽ വച്ച്പ്രവുകളെ തീറ്റുന്നു
മുംബൈ: മുംബൈ ശിവാജി പാർക്കിൽ കാറിന് മുകളിൽവച്ച് പ്രവുകൾക്ക് തീറ്റകൊടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇവിടെ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് ഗവൺമെന്റ് നിരോധിച്ചത്. ഇതിനെതിരെ പല കോണിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
ദാദർ കബൂത്തർ ഖാനയിൽ തന്റെ കാർ പാർക്ക് ചെയ്ത് അതിന് മുകളിൽ ട്രേ വച്ച് അതിൽ ധാന്യം വിതറിയായിരുന്നു 51കാരനായ മഹേന്ദ്ര സങ്ലേച്ച പ്രാവുകൾക്ക് തീറ്റ കൊടുത്തത്. എന്നാൽ, ഇതു ശ്രദ്ധയിൽപെട്ട പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തു. കാർ പിടിച്ചെടുത്ത പൊലീസ് ഇദ്ദേഹത്തോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീഡിയോ ക്ലിപ്പിങ്ങുകളോടെ സമീപവാസി കൊടുത്ത പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവം സമീപവാസികൾ എതിർത്തപ്പോൾ ഇനിയും 12 കാറുകൾ കൂടി കൊണ്ടുവരുമെന്ന് ഇയാൾ ഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. ഭാരതീയ ന്യായസംഹിത സെക്ഷൻ 223, 270, 221 പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഇവിടെ ജൈന വിഭാഗക്കാർ വിലക്ക് ലംഘിച്ച് പ്രാവുകൾക്ക് തീറ്റ കൊടുത്തിരുന്നു. അതേസമയം, നിരോധനം നീക്കിയില്ലെങ്കിൽ തങ്ങൾ നിരാഹാരമനുഷ്ഠിക്കുമെന്ന് ഒരു ജൈന സന്യാസി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.