മകൻ തന്‍റെ മടിയിലേക്ക് കുഴഞ്ഞുവീണ് മരിച്ചത് കണ്ട പിതാവ് ഹൃദയം പൊട്ടി മരിച്ചു

ജമ്മു: രോഗിയായ മകൻ തന്‍റെ മടിയിലേക്ക് കുഴഞ്ഞുവീണ് മരിച്ചത് കണ്ട പിതാവ് ഹൃദയം പൊട്ടി മരിച്ചു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ബനിഹാളിലെ തേഥാർ ഏരിയയിലെ 45കാരനായ ഷാബിർ അഹ്മദ് ഗാനിയയും മകൻ 14കാരനായ സാഹിൽ അഹ്മദുമാണ് മരിച്ചത്.

രോഗിയായ സാഹിലിനെയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു പിതാവ് ഷാബിർ അഹ്മദ്. വഴിമധ്യേ സാഹിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഷാബിറിന്‍റെ മടിയിലേക്കാണ് 14കാരനായ മകൻ കുഴഞ്ഞുവീണ്.

മകൻ മരിച്ചെന്ന് മനസ്സിലായതോടെ ദുഃഖം താങ്ങാനാകാത്ത നിമിഷത്തിൽ ഷാബിറിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ ബാനിഹാളിലെ സബ്-ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Man dies of heart attack after his son collapses in his lap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.