പാൻ മസാല തുപ്പാൻ ശ്രമിച്ചു; കാർ ഡിവൈഡറിലിടിച്ച്​ യുവാവ്​ മരിച്ചു

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ യമുന എക്​സ്​പ്രസ്​വേയിൽ കാർ ഡിവൈറിലിടിച്ച്​ യുവാവ്​ മരിച്ചു. പ്രശാന്ത്​ കസാന എന്ന 27 കാരനാണ്​ മരിച്ചത്​. അതിവേഗതയിൽ വരികയായിരുന്ന ജാഗ്വർ കാറാണ്​ അപകടത്തിൽ പെട്ടത്​. കാറി​​െൻറ​ വിൻഡോ താഴ്​ത്തി പാൻ മസാല തുപ്പാൻ വേണ്ടി തല പുറത്തേക്കിട്ടതായിരുന്നു യുവാവെന്ന്​ ദൃക്​സാക്ഷികൾ പറയുന്നു.

തലപുറത്തേക്കിട്ടപ്പോൾ യുവാവിന്​ കാറി​​െൻറ നിയന്ത്രണം വിട്ടു. തുടർന്ന്​ കാർ റോഡി​​െൻറ നടുവിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തലക്ക്​ ഗുരുതരമായി യുവാവിനെ ഉടൻ തന്നെ കൈലാഷ്​ ആശുപ്ത്രിയിലെത്തിച്ചു. പിന്നീട്​ ബന്ധുക്കളെത്തി അപ്പോളോ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

എന്നാൽ അപകടത്തിനു പിറകിലെ കാരണം അറിയില്ലെന്ന്​ പൊലീസ്​ പറഞ്ഞു. ഇതുവരെ യുവാവി​​െൻറ കുടംബത്തി​​െൻറ മൊഴി എടുക്കുകയോ കേസ്​ രജിസ്​റ്റർ ചെയ്യുകയോ ഉണ്ടായിട്ടില്ലെനും പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Man Died at Car Accident - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.