പ്രണയം നിരസിച്ച പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 22കാരൻ അറസ്റ്റിൽ

ബെലഗാവി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് കോളജ് വിദ്യാർഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച 22കാരൻ അറസ്റ്റിൽ. കർണാടകയിലെ ഖാനാപൂർ ജില്ലയിലാണ് സംഭവം.

ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവാവ്. തന്‍റെ നാട്ടുകാരിയായ വിദ്യാർഥിനിയെ ഏറെക്കാലമായി യുവാവ് ശല്യം ചെയ്തിരുന്നു. പ്രണയാഭ്യർത്ഥന നിരസിക്കുകയും ചെയ്തതോടെ പകയായി. തുടർന്ന് യുവാവ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിദ്യാർഥിനിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നും യുവാവ് ചിത്രങ്ങൾ എടുക്കുകയും ഇവ മോർഫ് ചെയ്ത് വ്യാജ അക്കൗണ്ടുകളുണ്ടാക്കി വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ വിദ്യാർഥിനി പൊലീസിൽ പരാതി നൽകി.

പരാതിയിൽ പൊലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർഥിനിയുടെ സുഹൃത്തുക്കളെയും യുവാവ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Man Arrested For Morphing Pics Of Girl After She Rejected His Proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.