Posted On
date_range Updated On
date_range ഡൽഹിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയയാൾ അറസ്റ്റിൽ
പടിഞ്ഞാറൻ ഡൽഹിയിലെ മായാപുരിയിൽ നിന്ന് രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 31 കാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മായാപുരി പ്രദേശത്ത് കാർ ക്ലീനിംഗ് ജോലി ചെയ്യുന്ന അജയ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും രണ്ട് വയസ്സുള്ള പെൺകുട്ടിയെയും മായാപുരി പ്രദേശത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം. കുട്ടികളുടെ അമ്മ വീട്ടുജോലിക്കാരിയാണ്. അച്ഛൻ ഒരു ചെറിയ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
നിരവധി സി.സി ടി.വി കാമറകൾ പരിശോധിച്ച് രണ്ട് കുട്ടികളെയും കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറിയെന്ന് ഡി.സി.പി പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.സി.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.