വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചു

കോഴിക്കോട്: വാണിജ്യ സിലിണ്ടർ വില 12.50 രൂപ കൂടി. കൊച്ചിയിൽ 2840 രൂപയും, കോഴിക്കോട് 2870 രൂപയും തിരുവനന്തപുരത്ത് 2860 രൂപയുമാണ് വില നിരക്ക്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 66.50 പൈസ കൂട്ടിയിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

എല്ലാ മാസവും ഒന്നാം തീയതി എണ്ണ കമ്പനികൾ വില മാറ്റി നിശ്ചയിക്കാറുണ്ട്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ച രീതിയിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് നിലവിലെ വില വർധനയെ സ്വാധീനിക്കുന്നത്. വില വർധനവ് ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയെ ബാധിക്കും.

Tags:    
News Summary - commercial cylinder price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.