എച്ച്.ഡി. കുമാരസ്വാമി
Posted On
date_range Updated On
date_range സ്റ്റിങ് ഓപറേഷൻ: പൊലീസ് അന്വേഷണത്തിൽ പ്രതിപക്ഷം വീഴ്ചകൾ വരുത്തി -എച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: സ്റ്റിങ് ഓപറേഷനില്‍ പൊലീസ് അന്വേഷണം സർക്കാർ വഴിതിരിച്ചുവിട്ടതായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ട്വീറ്റിൽ ആരോപിച്ചു. കുരങ്ങന്‍റെ കൈയ്യില്‍ വിലപിടിപ്പുള്ള രത്നം കിട്ടിയ അവസ്ഥയാണ് ആഭ്യന്തര വകുപ്പിന്. പ്രിയങ്ക് ഖാർഗെയെ അദ്ദേഹം ‘തുഗ്ലക്ക്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തുഗ്ലക്കിന്‍റെ കൈകളില്‍ അകപ്പെട്ട പൊലീസ് വകുപ്പിന്‍റെ അവസ്ഥ ദയനീയമാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്താണ് നിങ്ങൾ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്? അന്വേഷണത്തിന്‍റെ ഗതി തിരിച്ചുവിടാൻ മലക്കം മറിയുകയാണ്. നിങ്ങളുടെ പിതാവും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ ഗൂഢാലോചനയിൽ ഇരകളായവർക്ക് ക്ലീൻ ചിറ്റ് നൽകി. ഒരു ക്ലീൻ ചിറ്റ് നിങ്ങളുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമല്ല എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.