കരിമ്പ് കർഷകര്‍ വിളവെടുപ്പ് പുനരാരംഭിക്കുക -മുഖ്യമന്ത്രി

ബംഗളൂരു: ബെളഗാവിയിൽ സമരം ചെയ്യുന്ന കരിമ്പ് കർഷകർ വിളവെടുപ്പ് പുനരാരംഭിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർഥിച്ചു. തുടർച്ചയായ പ്രതിഷേധ പ്രകടനങ്ങള്‍ കർഷകർക്ക് നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്രം എടുക്കുന്ന വിലനിർണയ തീരുമാനത്തിന് അനുസൃതമായി കർഷകർക്ക് പണം ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചസാരയുടെ വില കേന്ദ്രം നിശ്ചയിക്കുമെന്നും ഫാക്ടറികൾ കർഷകർക്ക് അതനുസരിച്ച് പണം നൽകുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പഞ്ചസാരയുടെ വില കുറഞ്ഞത് 50 രൂപയെങ്കിലും വർധിപ്പിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്രം തീരുമാനം എടുത്താൽ മാത്രമേ കർഷകർക്ക് മികച്ച വില ഉറപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷത്തിനിടെ പഞ്ചസാരയുടെ വില വർധിപ്പിച്ചിട്ടില്ല. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെള്ളിയാഴ്ച കത്തെഴുതിയതായും ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കരിമ്പ് പാഴാകാൻ അനുവദിക്കരുത്. വിളവെടുപ്പ് വൈകുന്നത് കരിമ്പിന്‍റെ നീരിന്‍റെ അളവ് കുറക്കുകയും തീപിടിത്ത സാധ്യത വർധിപ്പിക്കുകയും ചെയ്യും. സെപ്റ്റംബറിൽ കരിമ്പ് വിളവെടുപ്പ് ആരംഭിക്കാൻ കേന്ദ്രത്തിൽ നിന്ന് സംസ്ഥാന സർക്കാറിന് നേരത്തെ നിർദ്ദേശം ലഭിച്ചിരുന്നു. വിള വേണ്ടത്ര പാകമാകില്ലെന്നതിനാല്‍ വിളവെളുപ്പ് ദീര്‍ഘിപ്പിക്കുകയായിരുന്നു. കേന്ദ്രവും പഞ്ചസാര ഫാക്ടറികളും എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസൃതമായി കർഷകർക്ക് പേയ്മെന്‍റുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് ശിവകുമാർ പറഞ്ഞു.

കർഷകർ റോഡ് ഉപരോധിച്ചു

ബംഗളൂരു: കരിമ്പിന്‍റെ സംഭരണ വില വർധിപ്പിക്കണമെന്ന ആവശ്യവുമായി വടക്കൻ കർണാടകയിലെ കർഷകർ ശനിയാഴ്ച പലയിടത്തും ദേശീയപാതകൾ ഉപരോധിച്ചു. കരിമ്പിന് ടണ്ണിന് 5,500 രൂപ കുറഞ്ഞ വിൽപന വില (എംഎസ്.പി) നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.

ക​രി​മ്പ് ക​ർ​ഷ​ക​ർ ശ​നി​യാ​ഴ്ച ധാ​ർ​വാ​ഡി​ൽ നടത്തിയ മി​ന്ന​ൽ പ്ര​തി​ഷേ​ധം

 

ബെലഗാവി ബസ് സ്റ്റാൻഡിൽ ബസുകൾക്ക് മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം നടത്തി. ധാർവാഡിൽ മിന്നൽ പ്രതിഷേധം നടത്തുകയും ജൂബിലി സർക്കിളിന് സമീപമുള്ള പ്രധാന റോഡ് രണ്ട് മണിക്കൂറിലധികം ഉപരോധിക്കുകയും ചെയ്തു. ഉപരോധത്തെ തുടര്‍ന്ന് ബസുകള്‍ താൽക്കാലികമായി സർവിസ് നിർത്തിവെച്ചു.

പൊലീസ് കമീഷണര്‍ സ്ഥലം സന്ദർശിച്ച് കര്‍ഷകരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടർന്നു. ഒടുവിൽ ഉച്ചക്ക് ഒരു മണിയോടെ ഉപരോധം അവസാനിപ്പിച്ചു. വിജയപുരയിലും ബഗൽകോട്ടിലും പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.  

Tags:    
News Summary - Sugarcane farmers should restart harvest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.