ഫയൽ ചിത്രം

മമത മുംബൈയിൽ; പവാറുമായി ഇന്ന്​ കൂടിക്കാഴ്​ച

മും​ബൈ: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​ത ബാ​ന​ർ​ജി മും​ബൈ​യി​ലെ​ത്തി. സി​ദ്ധി​വി​നാ​യ​ക ക്ഷേ​ത്ര​വും മും​ബൈ ഭീ​ക​രാ​ക്ര​മ​ണ ര​ക്ത​സാ​ക്ഷി തു​ക്കാ​റാം ഒ​മ്പാ​ലെ സ്​​മാ​ര​ക​വും സ​ന്ദ​ർ​ശി​ച്ച മ​മ​ത ശി​വ​സേ​ന നേ​താ​വും മ​ന്ത്രി​യു​മാ​യ ആ​ദി​ത്യ താ​ക്ക​റെ, രാ​ജ്യ​സ​ഭാം​ഗ​ം സ​ഞ്​​ജ​യ്​ റാ​വു​ത്ത്​ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ബു​ധ​നാ​ഴ്​​ച എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​റി​നെ കാ​ണും. നേരത്തേ, തൃണമൂൽ കോൺഗ്രസിന്‍റെ ​മുഖ്യ തെരഞ്ഞെടുപ്പ്​ ഉപദേഷ്​ടാവായ പ്രശാന്ത്​ കിഷോറുമായി പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന ബം​ഗാ​ൾ ഗ്​​ളോ​ബ​ൽ ബി​സി​ന​സ്​​ സ​ബ്​​മി​റ്റി‍െൻറ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യും ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി​ ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ശ​സ്​​ത്ര​ക്രി​യ​ക്ക്​ ശേ​ഷം വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

ഗോവ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ടാണ്​ എൻ.സി.പി, തൃണമൂൽ നേതാക്കളുടെ കൂടിക്കാഴ്ച. ഇരുവരും ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. ദേശീയ, പ്രദേശിക വിഷയങ്ങളിൽ ഇരുവരും തമ്മിൽ ചർച്ച നടത്തിയേക്കും.

പാർലമെന്‍റിലെ ശൈത്യകാല സമ്മേളനത്തോട്​ അനുബന്ധിച്ച്​ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന്​ മമതയും തൃണമൂൽ നേതാക്കളും വിട്ടുനിന്നിരുന്നു. എന്നാൽ, കോൺഗ്രസ്​ ഇല്ലാത്ത പ്രതിപക്ഷ മുന്നണി സാധ്യമാകില്ലെന്നാണ്​ പവാറിന്‍റെ അഭിപ്രായം. 

Tags:    
News Summary - Mamata in Mumbai Meet Pawar Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.