ഇന്ത്യന്‍ ആക്രമണം: പാകിസ്താന്‍ യു.എന്നില്‍

ഇസ് ലാമാബാദ്: പാകിസ്താന്‍ പരമാവധി സംയമനം പാലിക്കുമെന്നും എന്നാല്‍, ഇതിനും അതിരുണ്ടെന്നും ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്‍ പ്രതിനിധി മലീഹ ലോധി. വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി ഇടപെടണം. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ ആക്രമണത്തെക്കുറിച്ച് സുരക്ഷാകൗണ്‍സില്‍ അധ്യക്ഷനുമായി അവര്‍ ചര്‍ച്ച നടത്തി.
ഇന്ത്യ മോട്ടോര്‍ ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

എന്നാല്‍, നിയന്ത്രണരേഖ കടന്ന് ആക്രമണമുണ്ടായിട്ടില്ളെന്ന് അവര്‍ പറഞ്ഞു. ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളെന്ന നിലക്ക് സമാധാനപരമായി പ്രശ്നം പരിഹരിക്കണം. ഇന്ത്യയുടെ പ്രകോപനം തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും അവരാവശ്യപ്പെട്ടു.

ഉചിത മറുപടി നല്‍കുമെന്ന് പാക് സൈനിക മേധാവി
 
ഏതു ശത്രുവില്‍നിന്നുള്ള ആക്രമണത്തിനും ഉചിത മറുപടി നല്‍കുമെന്ന് പാകിസ്താന്‍ കരസേനാ മേധാവി റഹീല്‍ ശരീഫിന്‍െറ മുന്നറിയിപ്പ്. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തി അടക്കമുള്ള അതിര്‍ത്തിയിലുടനീളവും അതീവ ജാഗ്രതയിലാണ്; ലാഹോറില്‍ സൈനിക പരിശീലന ക്യാമ്പില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. യുദ്ധ സാഹചര്യത്തിനു സമാനമായ സൈന്യത്തിന്‍െറ തയാറെടുപ്പുകളില്‍ അദ്ദേഹം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു.

Tags:    
News Summary - maliha lodhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.