Posted On
date_range Updated On
date_range റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട്ടുകാരനിൽ നിന്ന് 19 ലക്ഷം തട്ടിയ മലയാളി യുവതി അറസ്സിൽ
തക്കല (തിരുനെൽവേലി): റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്ന് 19 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ. കൊല്ലങ്കോട് പുന്നയ്ക്കോണം സ്വദേശി സിന്ധു(47) നെയാണ് ഇരണിയൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരണിയൽ കണ്ടൻവിള സ്വദേശി വിജയ് കാർവിനാണ് (33) പണം നഷ്ടപ്പെട്ടത്.
സുഹൃത്ത് മുഖേനയാണ് ഇയാൾ സിന്ധുവിനെ പരിചയപ്പെട്ടത്. റെയിൽവേയിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പല തവണയായി 19 ലക്ഷം യുവാവിൽ നിന്ന് വാങ്ങുകയായിരുന്നു. പിന്നീട് യുവാവിന് വ്യാജ നിയമന ഉത്തരവും ഐ.ഡി കാർഡും പോസ്റ്റലിൽ അയച്ചുനൽകി.
നിയമന ഉത്തരവ് വ്യാജമാണെന്ന് റെയിൽവേയിൽ നിന്നും അറിഞ്ഞതോടെ ഇയാൾ സിന്ധുവിനോട് പണം തിരികെ ചോദിച്ചു. എന്നാൽ, പണം നൽകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.