ന്യൂഡൽഹി: സർക്കാർ സ്കൂളുകളിലും അംഗീകൃത മദ്റസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കിയ പശ്ചിമ ബംഗാൾ സർക്കാർ നടപടിക്കെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെയും സുപ്രീംകോടതി വിധിയുടെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ ബോർഡ് ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അല്ലെങ്കിൽ മുസ്ലിം വിദ്യാർഥികൾക്ക് ഇതിൽ നിന്ന് പൂർണമായ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു.
ബംഗാൾ സർക്കാറിന്റെ തീരുമാനം ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്തതും ഇന്ത്യയുടെ മതേതര, ജനാധിപത്യ പാരമ്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. സ്വന്തം വിശ്വാസത്തിന് വിരുദ്ധമായ ഗാനമോ വരികളോ ആലപിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന 19, 25, 28 (3) അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബോർഡ് വക്താവ് ഖാസിം റസൂൽ ഇല്യാസ് പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ഭരണഘടന സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.