ന്യൂഡൽഹി: പാർലമെന്‍റിൽ ചടുലമായ ഭാഷയിൽ ബി.ജെ.പിയെയും ഹിന്ദുത്വ ശക്തികളെയും വെള്ളം കുടിപ്പിക്കുന്ന അംഗമാണ് പശ്ചിമ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മഹുവയുടെ ഓരോ പാർലമെന്‍റ് പ്രസംഗങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തെളിഞ്ഞ ഇംഗ്ലീഷിൽ യുക്തിസഹമായി കാര്യങ്ങൾ വിവരിച്ച് അവർ പലപ്പോഴും ബി.ജെ.പിയുടെ വമ്പൻമാരെ വരെ മുട്ടുകുത്തിക്കാറുമുണ്ട്. ഇപ്പോൾ ലോക്സഭയിൽനിന്നുള്ള ഒരു വീഡിയോ തീവ്ര വലതുപക്ഷം മഹുവയെ പഴിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുകയാണ്.
വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്ന അവസരത്തിൽ തെന്റ രണ്ട് ലക്ഷം രൂപ വിലവരുന്ന ലൂയിസ് വിറ്റൺ ബാഗ് മഹുവ ഒളിപ്പിക്കാൻ ശ്രമിക്കുന്നു എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. എന്നാൽ, ഇതിനോട് എം.പി ഇതുവരെയും പ്രതികരിച്ചിട്ടില്ല. തൃണമൂൽ കോൺഗ്രസിന്റെ കക്കോലി ഘോഷ് ദസ്തിദാർ ലോക്‌സഭയിൽ സംസാരിക്കുന്നതും മൊയ്ത്ര അവരുടെ തൊട്ടടുത്ത് ഇരിക്കുന്നതും സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ഒരു വീഡിയോയിൽ കാണാം.
@MahuaMoitra hiding her $2500 ( 2,00,000) louis vuitton bag during price rise debate..😂😂@PoliticalKida @ARanganathan72 @smitadeshmukh @Spoof_Junkey @delhichatter @ pic.twitter.com/D82a9ph2HM
— JaiShriRam ©️ (@thesaviour78) August 1, 2022
വിലക്കയറ്റത്തിന്റെ പ്രശ്നം ദസ്തിദാർ ഉന്നയിച്ചയുടനെ മൊയ്ത്ര, പെട്ടെന്ന് തന്റെ ലൂയിസ് വിറ്റൺ ബാഗ് മേശയ്ക്കടിയിലേക്ക് തള്ളി. അജിത് ദത്തയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. "മെഹെംഗായി-വിലക്കയറ്റം" എന്ന വിഷയം ഉയർന്നുവരുമ്പോൾ, ഒരാളുടെ ലൂയിസ് വിറ്റൺ ബാഗ് പെട്ടെന്ന് ബെഞ്ചിനടിയിലേക്ക് തെന്നിമാറുന്നു," -ഈ അടിക്കുറിപ്പോടെ അദ്ദേഹം വീഡിയോ പങ്കിട്ടു.
ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെച്ചു. തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളാണ് മഹുവക്കെതിരെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത്. മഹുവക്ക് കിട്ടിയ വൻതിരിച്ചടിയാണ് ഈ വീഡിയോ എന്ന് അവർ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.