Posted On
date_range Updated On
date_range മദ്യക്കുപ്പിയിൽ ഗാന്ധി ചിത്രം: ഇസ്രായേൽ കമ്പനി ഉൽപാദനം നിർത്തിയെന്ന് മന്ത്രി ജയ്ശങ്കർ
ന്യൂഡൽഹി: മദ്യക്കുപ്പിയിൽ രാഷ്്്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ചേർത്ത ഇസ്രായേൽ കമ്പനി അവയുടെ നിർമ ാണവും വിതരണവും നിർത്തിവെച്ചതായി വിദേശ മന്ത്രി എസ്. ജയ്ശങ്കർ. രാജ്യസഭയിൽ ശൂന്യവേളയിൽ ഇൗ വിഷയം ഉന്നയിച്ച ആപ് എം.പി സഞ്ജയ് സിങ്ങിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേിലിലെ ഇന്ത്യൻ എംബസി കമ്പനിയെ ബന്ധപ്പെട്ട് വിഷയം ഉന്നയിച്ചിരുന്നു. വിഷയത്തിൽ മാപ്പുപറഞ്ഞ കമ്പനി, തങ്ങൾ ഉൽപാദനവും വിതരണവും നിർത്തിവെച്ചതായും വിപണിയിൽനിന്ന് മദ്യക്കുപ്പി പിൻവലിക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഉചിത നടപടി സ്വീകരിക്കാൻ രാജ്യസഭ ചെയർമാൻ എം. വെങ്കയ്യ നായിഡു മന്ത്രിയോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.