കോയമ്പത്തൂർ ജില്ലയിലെ കല്ലാറിനടുത്തുള്ള മേട്ടുപ്പാളയം-ഊട്ടി റോഡിൽ ആനത്താര മുന്നറിയിപ്പ് ബോർഡ്


41 ഇടങ്ങൾ ആനത്താരകളാകുമോ? മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാന്‍ സർക്കാറിന് നിർദേശം നൽകി മദ്രാസ് ഹൈകോടതി

കോയമ്പത്തൂർ: തമിഴ്നാട്ടിൽ പ്രധാന ആനത്താരകളായി പ്രഖ്യാപിക്കേണ്ട പ്രദേശങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി മൂന്ന് മാസത്തെ സമയം നൽകി. ഈ ആവശ്യവുമായി ചെന്നൈ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തതിന്‍റെ ഭാഗമായാണ് ഉത്തരവ്. സജീവ ആനത്താരകൾ തിരിച്ചറിയുന്നതിനായി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്‍റെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിക്കാൻ നേരത്തെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസുമാരായ എൻ. സതീഷ്കുമാർ, കെ. രാജശേഖർ എന്നിവരുടെ ബെഞ്ചിൽ കേസ് വീണ്ടും വാദം കേൾക്കാൻ വന്നപ്പോഴാണ് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

ജവലഗിരി-തകട്ടി, ജവല ഗിരി-അഞ്ചെട്ടി, ബില്ലിക്കൽ-ജവലഗിരി എന്നിങ്ങനെ തമിഴ്‌നാട്ടിലെ മൂന്ന് പ്രദേശങ്ങൾ സജീവ ആനത്താരകളായി പ്രഖ്യാപിച്ച് ആഗസ്റ്റ് 27ന് സർക്കാർ ഉത്തരവ് സർക്കാർ കോടതിയിൽ സമർപ്പിച്ചു. ആനത്താരകൾ തിരിച്ചറിയുന്നതിനായി രൂപീകരിച്ച സമിതിയുടെ തലവനായ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വേണു പ്രസാദിനെ തമിഴ്‌നാട് സർക്കാർ ഇതിനായി നിയമിച്ചിരുന്നു. 41 പ്രദേശങ്ങൾ ആനത്താരകളായി കമിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്രയും പ്രദേശങ്ങളെ സജീവ ആനത്താരകളായി പ്രഖ്യാപിക്കണമോ എന്നതിന് ഒരു പഠനം നടക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറി യിച്ചു.

പഠനം പൂർത്തിയാക്കി വിശദ റിപ്പോർട്ട് മൂന്നു മാസത്തിൽ സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വാദം കേൾക്കൽ ഡി സംബർ നാലിലേക്ക് മാറ്റി. തമിഴ്നാട് - കർണാടക അതിർത്തിയിലെ ഹൊസൂർ വന ഡിവിഷനിലെ കാവേരി നോർത്ത് വന്യജീവി സങ്കേതത്തിലാണ് ജവലഗിരി-ഉലി ബണ്ട-തഗ്ഗട്ടി, ജവലഗിരി- പനൈ- അഞ്ചെട്ടി, ബില്ലിക്കൽ ജവലഗിരി എന്നീ മൂന്ന് സജീവ ആനത്താരകൾ വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കകർല ഉഷ വിജ്ഞാപനം പുറപ്പെടുവിച്ചത്. റിസർവ് വനങ്ങളിലും സങ്കേത പ്രദേശങ്ങളിലും സ്ഥിതിചെയ്യുന്ന മൂന്ന് ആനത്താരകളും 10,300 ഹെക്ടറിലധികം വിസ്തൃതിയിലാണ് വ്യാപിച്ചിരിക്കുന്നത്. അവയിൽ ഏറ്റവും വലുത്, ജവലഗിരി-പനൈ-അഞ്ചെട്ടി ഇടനാഴി 6,881.47 ഹെക്ടറും 20.90 കിലോമീറ്ററുമാണ്.

ജവ ലഗിരി-ഉലിബണ്ട-തഗ്ഗട്ടി ഇടനാഴി 18.50 കിലോമീറ്റർ വിസ്തൃതിയുള്ളതും 3,241.53 ഹെക്ടറും ബില്ലിക്കൽ ജവല ഗിരി ഇടനാഴി 2.20 കിലോമീറ്റ റും ഏകദേശം 196 ഹെക്ടറും വ്യാപിച്ചുകിടക്കുന്നു. കാലാവസ്ഥ അധിഷ്ടിതമായി ആനകളുടെ സഞ്ചാരത്തിന് ആനത്താരകൾ നിർണായക പ്രാധാന്യമുള്ളതാതെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

Tags:    
News Summary - Madras HC: Report on Elephant Corridors Due in 3 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.