കോവിഡിനെ പിടിച്ചുകെട്ടാനാകാതെ മഹാരാഷ്​​്ട്ര; പ്രതിദിന കേസുകളിൽ വൻ വർധന

മുംബൈ: രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്​​്ട്രയിൽ ശനിയാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​ 14,492 പുതിയ കോവിഡ്​ കേസുകൾ. സംസ്​ഥാനത്തെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്​. മഹാരാഷ്​ട്രയിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്​ അന്താരാഷ്​ട്ര തലത്തിൽ വരെ ചർച്ചയായി.

മഹാരാഷ്​ട്രയിൽ മാർച്ചിലാണ്​ ആദ്യമായി കോവിഡ്​ സ്​ഥിരീകരിക്കുന്നത്. വിദേശത്തുനിന്നെത്തിയ വ്യക്തിക്ക്​ രോഗം സ്​ഥിരീകരിക്കുകയായിരുന്നു. ഏപ്രിൽ -മേയ്​ മാസത്തോടെ മും​ൈബ നഗരത്തിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. മുംബൈ നഗ​രത്തോട്​ ചേർന്ന്​ കിടക്കുന്ന മറ്റു ജില്ലകളിലേക്കും രോഗം പടരുകയായിരുന്നു. മുംബൈക്ക്​ പുറമെ താനെ, പുണെ എന്നിവിടങ്ങളും രാജ്യത്തെ പ്രധാന ​േഹാട്ട്​സ്​പോട്ടുകളായി. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള യു.എസ്​, ബ്രസീൽ എന്നിവിടങ്ങളിലെ ഹോട്ട്​സ്​പോട്ടുകളിൽ റി​േപ്പാർട്ട്​ ചെയ്യുന്നതിന്​ സമാനമായ പ്രതിദിന​ കേസുകൾ മഹാരാഷ്​ട്രയിൽ ​ആഗസ്​റ്റ്​ 20ന്​ റിപ്പോർട്ട്​ ചെയ്​തു. വ്യാഴാഴ്​ച 14,647 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. അന്ന്​ കൊളംബിയ നഗത്തിൽ റിപ്പോർട്ട്​ ചെയ്​തത്​ 11,541ഉം പെറുവിൽ 9,099 ഉം ആണ്​.

മഹാരാഷ്​ട്രയിൽ ഒരു ഘട്ടത്തിൽപോലും രോഗബാധിതരുടെ എണ്ണം പിടിച്ചുനിർത്താനാകാത്തത്​ ഗൗരവം ഏറുന്നു. മറ്റു സംസ്​ഥാനങ്ങളുടെ ഗ്രാഫ്​ പതിയെ ഉയരു​േമ്പാൾ മഹാരാഷ്​​്ട്രയിൽ കുതിക്കുകയായിരുന്നു. മഹാരാഷ്​ട്ര കഴിഞ്ഞാൽ തമിഴ്​നാട്ടിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. തമിഴ്​നാട്ടിൽ ഇതുവരെ 3,61,435 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മഹാരാഷ്​ട്രയിൽ 6,43,289 പേർക്കും.

മഹാരാഷ്​ട്രയിലെ വൻ നഗരങ്ങളായ മുംബൈക്കും പുണെക്കും പുറമെ ഗ്രാമപ്രദേശങ്ങളിലും കൂടുതൽ പേരിലേക്ക്​ രോഗം പടരുന്നുണ്ട്​. നാസിക്കിൽ 903 പേർക്കാണ്​ വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ നാസിക്കിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 27,677 ആയി.

രോഗം പടരുന്ന സാഹചര്യത്തിൽ സംസ്​ഥാനത്ത്​ പരിശോധനകളുടെ എണ്ണം കൂട്ടിയിരുന്നു. മഹാരാഷ്​ട്രയിൽ രോഗം സ്​ഥിരീകരിക്കാനുള്ള സാധ്യത 15 മുതൽ 20 ശതമാനം വരെയാണ്​. ഉയർന്ന ജനസാന്ദ്രതയേറിയ ദരിദ്രർ തിങ്ങിപാർക്കുന്ന ​പ്രദേശങ്ങളിൽ കോവിഡ്​ പടർന്നുപിടിക്കുന്നത്​ വരും ദിവസങ്ങൾ കഠിനമാകുമെന്ന മുന്നറിയിപ്പും സംസ്​ഥാനത്തിന്​ നൽകുന്നു.  

Tags:    
News Summary - Maharashtras ballooning covid 19 crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.