ഹിന്ദുക്കൾക്കായി പ്രത്യേക ജോബ് പോർട്ടൽ; ഉദ്ഘാടനം നിർവഹിച്ച് മഹാരാഷ്ട്ര മന്ത്രി

മുംബൈ: ഹിന്ദുക്കൾക്കായി പ്രത്യേക ജോബ് പോർട്ടൽ ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധ. 'കാൾ ഹിന്ദു ജോബ്സ്' എന്നാണ് ഈ ഡിജിറ്റൽ എംപ്ലോയ്മെന്റ് പോർട്ടലിന്റെ പേര്. വെബ്സൈറ്റ് പ്രവർത്തനക്ഷമമാണ്. ബി.ജെ.പി യൂത്ത് വിങ് മുൻ നേതാവും ഹിന്ദു ജാഗരൺ മഞ്ച് അംഗവുമായ വിശാൽ ദുരാഫെ ആണ് പോർട്ടൽ വികസിപ്പിച്ചത്. ആർ.എസ്.എസുമായി ബന്ധമുള്ള ഹിന്ദുത്വ സംഘമാണ് ഹിന്ദു ജാഗരൺ മഞ്ച്.

യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ ജോബ് പോർട്ടൽ സഹായിക്കുമെന്നും അവരെ സ്വയം പര്യാപ്തരാക്കാൻ സഹായിക്കുമെന്നും പോർട്ടൽ ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ വലിയ അളവിൽ തൊഴിലില്ലായ്മയുണ്ട്. തൊഴിൽ തേടുന്നവരുടെ വലിയ ഹബ്ബായി പോർട്ടൽ മാറുമെന്നും മന്ത്രി സൂചിപ്പിച്ചു. ഹിന്ദുക്കൾക്ക് മാത്രമായി തൊഴിൽ പോർട്ടൽ തുടങ്ങുന്നതിലെ അനൗചിത്യത്തെ കുറിച്ചുള്ള ​ചോദ്യങ്ങൾക്കും മന്ത്രി പ്രതികരിച്ചു. അതിലൊരു തെറ്റുമില്ലെന്ന് പറഞ്ഞ മന്ത്രി, ചില നിർമാണ പ്രവൃത്തികൾക്ക് ഹിന്ദുക്കൾ മാത്രം മതിയെന്ന് ചിലർ തീരുമാനിച്ചാൽ അതിൽ ശരികേടില്ലെന്നും കൂട്ടിച്ചേർത്തു.

ഭാവിയിൽ മറ്റ് സമുദായങ്ങളും സമാന രീതിയിലുള്ള ​​ജോബ് പോർട്ടലുകൾ തുടങ്ങാൻ തീരുമാനിച്ചാൽ പിന്തുണക്കുമെന്നും ആപ്പ് ഉപയോഗിക്കാൻ ആർക്കും നിയന്ത്രണങ്ങളില്ലെന്നും പറഞ്ഞു.

Tags:    
News Summary - Maharashtra minister inaugurates Call Hindu jobs portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.