മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പ്​​: മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുടേത്​ അടക്കം 14 പത്രികകൾ അംഗീകരിച്ചു

മുംബൈ: 21ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേത് അടക്കം 14 പത്രികകൾ വരണാധികാരി അംഗീകരിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 14 ആണ്. 

ഉദ്ദവ് താക്കറെയെ കൂടാതെ ശിവസേനയുടെ നീലം ഗോർഹെ, എൻ.സി.പിയുടെ ശശികാന്ത് ഷിൻഡെ, അമോൽ മിത്കരി, കിരൺ പവാസ്കർ, ശിവാജി റാവു ഗാർഗെ, കോൺഗ്രസിന്‍റെ രാജേഷ് റാത്തോഡ് അടക്കമുള്ളവരാണ് പത്രിക നൽകിയത്. 

ഗോപിചന്ദ് പദാൽഖർ, പ്രവീൺ ദാത്കെ, രാജ്നീത് സിങ് മൊഹിതെ പാട്ടീൽ, അജിത് ഗോപ്ചന്ദെ, സന്ദീപ് ലെലെ, രമേശ് കരാദ് എന്നിവരാണ് ബി.ജെ.പിക്ക് വേണ്ടി പത്രിക നൽകിയത്. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 24ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച  ഒമ്പത് സീറ്റിലേക്കാണ് മൽസരം. 

മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ൽ തു​ട​രാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹാ​യം നേരത്തെ ഉ​ദ്ധ​വ്​ താ​ക്ക​റെ തേ​ടിയിരുന്നു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നി​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വെ​ച്ച​ത്​ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി​ക്ക്​ വ​ഴി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ദ്ധ​വ്​ താ​ക്ക​റെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ഹാ​യം തേ​ടി​യ​ത്. 

നി​ല​വി​ൽ എം.​എ​ൽ.​എ​യൊ നി​യ​മ​സ​ഭ കൗ​ൺ​സി​ൽ അം​ഗ​മോ അ​ല്ലാ​ത്ത ഉ​ദ്ധ​വി​ന്​ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ര​ണ​മെ​ങ്കി​ൽ മേ​യ്​ 28 നു ​മു​മ്പ്​ ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണം. നി​യ​മ​സ​ഭ കൗ​ൺ​സി​ലി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. എ​ന്നാ​ൽ, കോ​വി​ഡി​നെ തു​ട​ർ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വെ​ച്ച​ത്​ വി​ന​യാ​യി. 

ഗ​വ​ർ​ണ​ർ ​േക്വാ​ട്ട​യി​ലെ ഒ​ഴി​വി​ൽ ഉ​ദ്ധ​വ്​ താ​ക്ക​റെ​യെ നി​യ​മ​സ​ഭ കൗ​ൺ​സി​ലി​ലേ​ക്ക്​ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ശി​പാ​ർ​ശ​ചെ​യ്​​തെ​ങ്കി​ലും ഗ​വ​ർ​ണ​ർ ഭ​ഗ​ത്​ സി​ങ്​​ കോ​ശി​യാ​രി തീ​രു​മാ​നം വൈ​കി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ അ​റ്റോ​ണി ജ​ന​റ​ലി‍​​െൻറ ഉ​പ​ദേ​ശം തേ​ട​ട്ടെ​യെ​ന്നാ​ണ്​ ഗ​വ​ർ​ണ​ർ പ​റ​യു​ന്ന​ത്. സ​ർ​ക്കാ​ർ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​റോ​ട്​ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ചാ​ണ്​ ഉ​ദ്ധ​വ്​ പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച​ത്. 

ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നുണ്ടായിരുന്നു. ക​ഴി​ഞ്ഞ ന​വം​ബ​ർ 28നാ​ണ്​ ഉ​ദ്ധ​വ്​ താ​ക്ക​റെ ശി​വ​സേ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ സ​ഖ്യ സ​ർ​ക്കാ​റി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത​ത്.

Tags:    
News Summary - Maharashtra LC polls: 14 nominations found valid -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.