വിമത എം.പിമാരുടെ സുരക്ഷ കൂട്ടി മഹാരാഷ്ട്ര

മും​ബൈ: പി​ള​ർ​പ്പ്​ അ​ഭ്യൂ​ഹ​ത്തി​നി​ടെ ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന ഡ​ൽ​ഹി​യി​ൽ വി​ളി​ച്ച പാ​ർ​ല​മെ​ന്റ​റി കാ​ര്യ യോ​ഗ​ത്തി​ൽ നി​ന്ന്​ വി​ട്ടു​നി​ന്ന ആ​റ്​ എം.​പി​മാ​രു​ടെ സു​ര​ക്ഷാ സ​ന്നാ​ഹം വൈ ​പ്ല​സാ​ക്കി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. വീ​ടി​നും ഓ​ഫി​സു​ക​ൾ​ക്കും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.

സ​ഞ്ജ​യ്‌ ദേ​ശ്മു​ഖ്, നാ​ഗേ​ഷ് പാ​ട്ടീ​ൽ അ​ഷ്ക​തി​ക്ക​ർ, സ​ഞ്ജ​യ്‌ ജാ​ദ​വ്, ഭാ​ഉ​സാ​ഹെ​ബ്‌ വാ​ക്ക്ചൗ​രേ, സ​ഞ്ജ​യ്​​ദി​ന പാ​ട്ടീ​ൽ, ഓം​രാ​ജെ​നാ​യി​ക് നി​മ്പാ​ൽ​ക്ക​ർ എ​ന്നി​വ​രാ​ണ്​ യോ​ഗ​ത്തി​ൽ നി​ന്ന്​ വി​ട്ടു​നി​ന്ന​ത്. ത​ങ്ങ​ളെ പ്ര​ത്യേ​ക ഗ്രൂ​പ്പാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​​ആ​വ​ശ്യ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ലോ​ക്​​സ​ഭ സ്പീ​ക്ക​ർ​ക്ക്​ ക​ത്തു​ന​ൽ​കി​യി​രു​ന്നു.

പാ​ർ​ട്ടി ന​യം ബ​ലി​ക​ഴി​ച്ച്​ ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന കോ​ൺ​ഗ്ര​സി​ൽ ല​യി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്ന വി​ചി​ത്ര​കാ​ര​ണ​മാ​ണ്​ ഇ​വ​ർ ക​ത്തി​ൽ പ​റ​യു​ന്ന​ത്. വി​പ്പ്​ ലം​ഘി​ച്ച്​ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്​ ഉ​ദ്ധ​വ്​ പ​ക്ഷം ആ​റ്​ എം.​പി​മാ​ർ​ക്കും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ​യ​ച്ചു. ഏ​ഴു ദി​വ​സ​ത്തി​ന​കം മ​റു​പ​ടി​ന​ൽ​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​പ്പ്​ ലം​ഘി​ച്ച​വ​രെ പു​റ​ത്താ​ക്കാ​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ടു​ന്ന​താ​യും പാ​ർ​ട്ടി വ​ക്​​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ്​ റാ​വു​ത്ത്​ പ​റ​ഞ്ഞു. പാ​ർ​ട്ടി​യെ പി​ന്നി​ൽ നി​ന്ന്​ കു​ത്തി​യ​വ​രെ കോ​ട​തി​യി​ൽ നി​യ​മ പ​ര​മാ​യും തെ​രു​വി​ലും നേ​രി​ടു​മെ​ന്ന്​ റാ​വു​ത്ത്​ പ​റ​ഞ്ഞു.

ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ​യു​ടെ പേ​രി​ലു​ള്ള ‘ഓ​പ​റേ​ഷ​ൻ ടൈ​ഗ​റി’​ന്​ പി​ന്നി​ൽ ബി.​ജെ.​പി​യാ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം. എം.​പി​മാ​രെ ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ചാ​ർ​ട്ടേ​ഡ്​ വി​മാ​നം ഷി​ൻ​ഡെ​യു​ടെ മ​ക​നും എം.​പി​യു​മാ​യ ശ്രീ​കാ​ന്ത്​ ഷി​ൻ​ഡെ​യാ​ണ്​ ബു​ക്കു​ചെ​യ്ത​ത്. ആ​റ്​ വി​മ​ത എം.​പി​മാ​ർ എ​വി​ടെ​യാ​ണെ​ന്ന​തി​ന്​ വ്യ​ക്​​ത​ത​യി​ല്ല. അ​വ​രെ രാ​ജ​സ്ഥാ​നി​ൽ ഒ​ളി​പ്പി​ച്ച​താ​യി സ​ഞ്ജ​യ്​ റാ​വു​ത്ത്​ അ​വ​കാ​ശ​പ്പെ​ട്ടു. അ​തേ​സ​മ​യം, സ​ഞ്ജ​യ്​​ദി​ന പാ​ട്ടീ​ൽ, ഓം​രാ​ജെ​നാ​യി​ക് നി​മ്പാ​ൽ​ക്ക​ർ എ​ന്നി​വ​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണെ​ന്നാ​ണ്​ സൂ​ച​ന. ഇ​വ​ർ സ്പീ​ക്ക​ർ​ക്ക്​ ന​ൽ​കി​യ ക​ത്തി​ൽ ഒ​പ്പു​വെ​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Tags:    
News Summary - Maharashtra increases security for rebel MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.