മുംബൈ: മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകരെയോ മാധ്യമ സ്ഥാപനങ്ങളെയോ ആക്രമിച്ചാൽ മൂന്നു വർഷംവരെ തടവ് ശിക്ഷ. നിയമസഭ പാസാക്കിയ പത്രപ്രവർത്തക സംരക്ഷണ നിയമ പ്രകാരമാണ് ശിക്ഷ. മാധ്യമ പ്രവർത്തകരെയോ സ്ഥാപനങ്ങളെയോ ആക്രമിക്കുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും ആക്രമണത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്.
ഇത്തരം പരാതിയിൽ ഡിവൈ.എസ്.പി അല്ലെങ്കിൽ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. വിചാരണ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടക്കുക. കുറ്റക്കാർക്ക് മൂന്നുവർഷം വരെ തടവോ അരലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. തടവിനും പിഴക്കും പുറമെ നഷ്ടപരിഹാരവും ആക്രമിക്കപ്പെട്ടയാളുടെ ചികിത്സച്ചെലവും കുറ്റക്കാരാണ് നൽകേണ്ടത്. നഷ്ടപരിഹാര തുക കോടതി നിശ്ചയിക്കും.
ആക്രമിക്കപ്പെെട്ടന്ന മാധ്യമ പ്രവർത്തകരുടെയോ സ്ഥാപനത്തിെൻറയോ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ പരാതിക്കാരെ ശിക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇവർക്കും സമാനശിക്ഷ ലഭിക്കും. മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ നിയമം കൊണ്ടുവന്ന മഹാരാഷ്ട്ര സർക്കാറിനെ മുംബൈ പ്രസ്ക്ലബ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.