മുഖ്യമന്ത്രി പദത്തിലേക്ക് അരവിന്ദ് സാവന്തിനെയും സഞ്ജയ് റാവത്തിനെയും നിർദേശിച്ച് ഉദ്ധവ്
മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ശിവസേന എം.എൽ.എമാർ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയെ അധി കാരപ്പെടുത്തി. രാവിലെ താക്കറെ ഭവനമായ മാതോശ്രീയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാക്ക ണമെന്ന് എം.എൽ.എമാർ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അരവിന്ദ് സാവന്തിന്റെയും സഞ്ജയ് റാവത്തിന്റെയും പ േരുകൾ എൻ.സി.പിയുടെയും കോൺഗ്രസിന്റെയും മുമ്പാകെ ഉദ്ദവ് താക്കറെ വെച്ചതായാണ് റിപ്പോർട്ട്. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്.
ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ വിജയകരമായി അവസാനിച്ചതോടെ സഖ്യത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ശരദ് പവാറിെൻറയും ഉദ്ധവ് താക്കറെയുടെയും സാന്നിധ്യത്തില്‍ നഗരത്തില്‍ നടക്കുന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സംയുക്ത ചര്‍ച്ചയില്‍ പൊതു മിനിമം പരിപാടി (സി.എം.പി), മന്ത്രിസഭ രൂപവത്കരണം, വകുപ്പ് വിഭജനം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ രൂപമാകുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് വൈകീട്ട് ആറോടെ സഖ്യ പ്രഖ്യാപനമുണ്ടാകും. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ശനിയാഴ്ച ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചേക്കും.
ശരദ് പവാറും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മിൽ നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ മാറ്റങ്ങളും വ്യക്തത വരുത്തലും കോണ്‍ഗ്രസ് ഹൈകമാൻഡിനെയും ഉദ്ധവിനെയും അറിയിച്ച് അഭിപ്രായങ്ങള്‍ തേടിയിരുന്നു. അഞ്ചു വര്‍ഷവും ശിവസേനക്കെങ്കില്‍ ഉദ്ധവ് മുഖ്യമന്ത്രിയായേക്കും.
വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വീട്ടില്‍ നടന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ശിവസേനയും എന്‍.സി.പിയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒൗദ്യേഗികമായി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.