മഹാരാഷ്​ട്ര: കോൺഗ്രസ്​ നേതാക്കൾ ശരത്​ പവാറുമായി ചർച്ച നടത്തുന്നു

മുംബൈ: മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട്​ കോൺഗ്രസ്​ നേതാക്കൾ മുംബൈയിൽ എൻ.സി.പി അധ്യക്ഷൻ ശര ത്​ പവാറുമായി ചർച്ച നടത്തുന്നു. കെ.സി വേണുഗോപാൽ, മല്ലികാർജ്ജുൻ ഖാർഗെ, അഹമ്മദ്​ പ​ട്ടേൽ എന്നിവരാണ്​ പവാറുമായി ചർച്ച നടത്തുന്നത്​.

കോൺഗ്രസ്​ നേതാക്കൾ പവാറിനെ കാണുന്നതിന്​​ മുമ്പുതന്നെ സംസ്ഥാനത്ത്​ രാഷ്​ട്രപതി ഭരണം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിക്കാൻ​ രണ്ട്​ ദിവസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പവാർ ഗവർണർ ഭഗത്​ സിങ്​ കോശിയാരിക്ക്​ കത്ത്​ നൽകിയതിന്​ പിന്നാലെയാണ്​ രാഷ്​ട്രപതി ഭരണത്തിന്​ ശിപാർശ ചെയ്​തുകൊണ്ട് ഗവർണർ​ കേന്ദ്രത്തിന്​ റിപ്പോർട്ട്​ നൽകിയത്​.

എൻ.സി.പിക്ക്​ സർക്കാർ രൂപീകരണത്തിന്​ അവകാശവാദമുന്നയിക്കാനുള്ള സമയം ചൊവ്വാഴ്​ച രാത്രി എട്ടര​ വരെ ആയിരുന്നു. എന്നാൽ അതിന്​ മുമ്പ്​ തന്നെ ഗവർണറുടെ ശിപാർശ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗവും, തുടർന്ന്​ രാഷ്​ട്രപതിയും അംഗീകരിച്ചതോടെ മഹാരാഷ്​ട്ര രാഷ്​ട്രപതി ഭരണത്തിലാവുകയായിരുന്നു.

ഗവർണർ ബി.ജെ.പിയോട്​ പക്ഷപാതം കാണിക്കുകയാണെന്നും ബി.ജെ.പിക്ക്​ സർക്കാർ രൂപീകരണത്തിന്​ അവകാശവാദം ഉന്നയിക്കാൻ 48 മണിക്കൂർ സമയം നൽകിയ ഗവർണർ ശിവസേനക്ക്​ 24 മണിക്കൂർ മാത്രമാണ്​ നൽകിയതെന്നും​ ചൂണ്ടിക്കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്​. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന്​ ആവശ്യമുന്നയിച്ചിട്ടുണ്ട്​. രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തിയതിനെതിരെ മറ്റൊരു ഹരജിയും ശിവസേന കോടതിയിൽ സമർപ്പിച്ചേക്കും.


Tags:    
News Summary - maharashtra; congress discussing with NCP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.