ബജറ്റിനിടെ സംഘർഷം: മഹാരാഷ്​ട്രയിൽ 19 എം.എൽ.എമാർക്ക്​ സസ്​പെൻഷൻ

മുംബൈ: മാർച്ച്​ 18ന്​ മഹാരാഷ്​ട്ര നിയമസഭയിൽ ബജറ്റിനിടെ സംഘർഷമുണ്ടാക്കിയ 19 എം.എൽ.എമാരെ സ്​പീക്കർ സസ്​പെൻഡ്​ ചെയ്​തു. 2017 ഡിസംബർ 31 വരെയാണ്​ എം.എൽ.എമാരെ സസ്​പെൻഡ്​ ചെയ്​തിരിക്കുന്നത്​. എൻ.സി.പി, കോൺഗ്രസ്​ അംഗങ്ങൾക്കെതിരെ നടപടി​.

മാർച്ച്​ 18ന്​ ധനമന്ത്രി ബജറ്റ്​ അവതരിപ്പിക്കു​േമ്പാൾ അത്​ തടസപ്പെടുത്താൻ ശ്രമിച്ചു എന്നാണ്​ ഇവർക്കെതിരായുള്ള പരാതി. മഹാരാഷ്​ട്ര പാർലമ​െൻററി വകുപ്പ്​ മന്ത്രി  ഗിരീഷ്​ ബാപട്ടാണ്​ അംഗങ്ങളെ സസ്​പെൻഡ്​ ചെയ്യാനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്​.  

നാഗ്​പൂരിലെയും മുംബൈയിലെ നിയമസഭ മന്ദിരങ്ങളിലും 2017 ഡിസംബർ​ 31 വരെ പ്രവേശിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്​. അതേസമയം, സസ്​പെൻഷൻ നടപടി ഭരണഘടന വിരുദ്ധമെന്ന്​  പ്രതിപക്ഷ നേതാവ്​ രാധകൃഷ്​ണ വിഹ പ​േട്ടൽ പറഞ്ഞു .

 

Tags:    
News Summary - Maharashtra assembly suspends 19 opposition MLAs till December 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.