Posted On
date_range Updated On
date_range ഔറംഗാബാദ് ട്രെയിനപകടം: മഹാരാഷ്ട്ര സർക്കാർ സഹായധനം പ്രഖ്യാപിച്ചു
മുംബൈ: ഔറംഗാബാദിൽ ചരക്ക് ട്രെയിനിടിച്ച് 16 അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ ആശ്രിതർക്കുള്ള സഹായധനം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. ഒാരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് മധ്യപ്രദേശിലേക്ക് മടങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ ചരക്ക് ട്രെയിനിടിച്ചത്. അപകടത്തിൽ 16 പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റെയിൽവേ ട്രാക്കുകളിലൂടെ നടന്ന് മധ്യപ്രദേശിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഇതിനിടെ ട്രാക്കിൽ കിടന്നുറങ്ങിയ തൊഴിലാളികളാണ് ദുരന്തത്തിൽ പെട്ടത്. മുംബൈയിൽ നിന്നും 360 കിലോ മീറ്റർ അകലെ ബദാനപൂർ-കർമാഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.