ലഖ്നോ: ഉത്തർപ്രദേശിലെ മഹാഗഡ്ബന്ധൻ ബി.ജെ.പിക്ക് വെല്ലുവിളിയാകില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് . 1991 മുതൽ ബി.ജെ.പിക്കൊപ്പം നിൽക്കുന്ന കരുത്തുറ്റ മണ്ഡലമാണ് ലഖ്നോ. അതിനാൽ തെൻറ വിജയത്തിന് മുന്നിൽ ഒരു തരത ്തിലുള്ള വെല്ലുവിളികളുമില്ലെന്നും ബാക്കിയെല്ലാം വോട്ടർമാരുടെ താൽപര്യത്തിന് വിടുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
എസ്.പി, ബി.എസ്.പി, ആർ.ജെ.ഡി സഖ്യം ശത്രുഘ്നൻ സിൻഹയുടെ പത്നി പൂനം സിൻഹയെയാണ് ലഖ്നോവിൽ മത്സരിപ്പിക്കുന്നത്. പൂനം സിൻഹയുടെ സ്ഥാനാർഥിത്വെത്ത കുറിച്ച് പ്രതികരിക്കാനില്ല. തെരഞ്ഞെടുപ്പ് പോരാട്ടം രണ്ട് വ്യക്തികൾ തമ്മിലല്ല, ആശയങ്ങൾ തമ്മിലാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
2014-ല്‍ ലഖ്നോവിൽ നിന്നും രാജ്നാഥിന് 5.61 ലക്ഷം വോട്ട് ലഭിച്ചിരുന്നു. കോണ്‍ഗ്രസിനും മഹാസഖ്യത്തിനും ലഭിച്ച 4.09 ലക്ഷം വോട്ടുകള്‍ കണക്കാക്കിയാല്‍ത്തന്നെ ബി.ജെ.പി.ക്ക് അത് വെല്ലുവിളിയാകുന്നില്ല. മാത്രമല്ല, ബിഹാറില്‍ ശത്രുഘന്‍ സിന്‍ഹയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചെങ്കിലും മഹാസഖ്യത്തിെൻറ സ്ഥാനാര്‍ഥിയായ പൂനം സിന്‍ഹയെ പാർട്ടി പിന്തുണച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.